ഹെല്‍ത്ത് ഡസ്ക്
Updated On
New Update
നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ശേഖരമാണ്. ഓറഞ്ചിലുള്ളഅതിനേക്കാള്‍ ഇരുപത് ഇരട്ടി വൈറ്റമിന്‍ സിയാണ് നെല്ലിക്കയിലുള്ളത്. കൂടാതെ വിറ്റാമിന്‍ ബി,ഇരുമ്പ്,കാത്സ്യം എന്നിവയും നെല്ലിക്കയിലുണ്ട്. നെല്ലിക്കയുടെ ഗുണങ്ങള്‍ എന്തെല്ലമെന്ന് നോക്കാം.
Advertisment
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും നെല്ലിക്ക സഹായിക്കും.കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക് ഉത്തമമാണ്.
ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് നെല്ലിക്ക മോചനം നല്‍കുന്നു.കൂടാതെ നെല്ലിക്കയിലടങ്ങിയിട്ടുള്ള കരോട്ടിന്‍ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.നെല്ലിക്കയിലടങ്ങിയിട്ടുള്ള ക്രോമിയം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും.