തനിക്കുണ്ടായ വിഷാദരോഗത്തിന്റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ മകള്‍ ഐറ ഖാന്‍.
/sathyam/media/post_attachments/T3ckS7u2nC2jO2IrXnpx.jpg)
ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അനുഭവമാണ് തന്നെ വിഷാദ രോഗിയാക്കിയതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഐറ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെയാണ് താരത്തിന്‍റെ മകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ പതിനാലാം വയസിലാണ് താന്‍ ലൈംഗിക ചൂഷണം നേരിട്ടതെന്നും തന്നെ ഉപദ്രവിച്ചയാള്‍ മനഃപൂര്‍വമാണോ അത് ചെയ്തതെന്ന് മനസിലാക്കാന്‍ ഞാന്‍ സംഭവം നടന്നു കഴിഞ്ഞ് പിന്നെയും ഒരു വര്‍ഷമെടുത്തു എന്നും ഐറ തന്‍റെ വീഡിയോയിലൂടെ പറയുന്നു.'അത് മനസിലാക്കിയ ഉടനെ തന്നെ ഇക്കാര്യം താന്‍ തന്റെ മാതാപിതാക്കളെ അറിയിച്ചു.
അതുവഴി ആ സാഹചര്യത്തില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്ക് കഴിഞ്ഞു. അങ്ങനെ ചെയ്തുകഴിഞ്ഞ ശേഷം എനിക്ക് ഭയമൊന്നും തോന്നിയില്ല. അതെന്‍റെയുള്ളില്‍ മുറിവുകളൊന്നും അവശേഷിപ്പിച്ചതുമില്ല. ഞാന്‍ കുഞ്ഞായിരുന്നപ്പോഴാണ് എന്‍റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പിരിഞ്ഞത്.
അതെന്നെ അത്ര വേദനിപ്പിച്ചതൊന്നുമില്ല. കാരണം, എന്‍റെ മാതാപിതാക്കള്‍ സുഹൃത്തുക്കളായിരുന്നു. അവരുടെ കുടുംബങ്ങളും സൗഹൃദത്തില്‍ തന്നെ നിലനിന്നു. ഞങ്ങളുടേത് ഒരിക്കലും ഒരു ശിഥിലമായ കുടുംബമായിരുന്നില്ല.