New Update
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ''ഉടുപ്പൂരി യമുനാനനദിയില്‍ മുങ്ങിവരാന്‍ ധൈര്യമുണ്ടോ'' എന്നാണ് അമിത് ഷാ കെജ്‌രിവാളിനെ വെല്ലുവിളിച്ചത്.
Advertisment
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഷായുടെ വെല്ലുവിളി. നദിയുടെ ശുദ്ധീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും യമുനയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
യമുനാ നദി ശുദ്ധീകരിച്ചുവെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ കെജ്രിവാള്‍ ഉടുപ്പൂരി യമുനയിലൊന്ന് മുങ്ങിനിവരണം. നദിയുടെ അവസ്ഥ നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. നജഫ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us