ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സർക്കാർ ഉറച്ചുനിൽക്കുന്നു; ഐഎംഎ ആഹ്വാനം ചെയ്ത പ്രതീകാത്മക പ്രതിഷേധം പിൻവലിക്കണമെന്ന് അമിത് ഷാ

New Update

ഡൽഹി : ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്ത പ്രതീകാത്മക പ്രതിഷേധം പിൻവലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

Advertisment

publive-image

അമിത് ഷായും ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും ഡോക്ടർമാരുമായും മെഡിക്കൽ അസോസിയേഷനുമായും നടത്തിയ വിഡിയോ കോൺഫറൻസിലാണ് ആവശ്യം മുന്നോട്ടു വച്ചത്. ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സർക്കാർ ഉറച്ചുനിൽക്കുന്നുണ്ടെന്നും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി.

ആക്രമണങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടർമാരോടും ആശുപത്രികളോടും മെഴുകുതിരികൾ കത്തിക്കാൻ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. വെളുത്ത കോട്ട് ധരിച്ച് മെഴുകുതിരി കത്തിക്കുക. വൈറ്റ് അലർട്ട് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഐ‌എം‌എ ഡോക്ടർമാർക്കും ആശുപത്രികൾക്കും അയച്ച കത്തിൽ പറയുന്നു.

കോവിഡ് ഡ്യൂട്ടിക്കിടെ നിരവധി ആരോഗ്യ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്

lock down amith sha
Advertisment