Advertisment

ഷഹീന്‍ ബാഗ് പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമം, ചര്‍ച്ചയ്‌ക്കൊരുങ്ങി ഷാ

New Update

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരായ ഷഹീന്‍ ബാഗ് പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയാണ് സമരക്കാര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിന്റെ സൂചന നല്‍കിയത്.

Advertisment

publive-image

ആവശ്യമെങ്കില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് സമരക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

വിവാദമായ പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 15 മുതലാണ് ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

പൗരത്വ നിയമത്തിനെതിരെയുള്ള ഷഹീന്‍ ബാഗിലെ ശക്തമായ സമരത്തിനിടെയില്‍ വെടിവെപ്പ് ഉണ്ടായത് വന്‍ വിവാദമുണ്ടാക്കി. കേന്ദ്രത്തിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും ജനങ്ങളും സമരക്കാരും രംഗത്തുവരികയും ചെയ്തു. ഇതോടെയാണ് വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുമെന്ന സൂചനകള്‍ അമിത് ഷാ നല്‍കിയത്.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് അറിയിച്ചത്. ആര് ചര്‍ച്ചക്ക് തയ്യാറായാലും സ്വാഗതം ചെയ്യും. തന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സമയവും സ്ഥലവും അറിയിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതോടെയാണ് പൗരത്വ വിഷയത്തില്‍ അമിത് ഷായുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന സൂചനകള്‍ സമരക്കാര്‍ നല്‍കിയത്. എന്നാല്‍ ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് സമയം തേടിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

അമിത് ഷായുടെ വാക്കുകള്‍ ഏറ്റെടുത്ത സമരക്കാര്‍ ചര്‍ച്ച നടത്താനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചെന്നും സന്നദ്ധനാണെങ്കില്‍ നാളെ രണ്ടിന് അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമാണെന്നുമാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ സമരക്കാര്‍ക്കിടെയില്‍ വ്യത്യസ്ഥ അഭിപ്രായം ശക്തമാണ്. ക്ഷണം ലഭിച്ചാല്‍ മാത്രം ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്നാണ് ഒരു വിഭാഗം സമരക്കാര്‍ വാദിക്കുന്നത്.

protest amit shah caa shaheen bagh
Advertisment