പ്രിയതാരങ്ങളുടെ രോഗമുക്തിക്കായി പൂജയുമായി ആരാധകര്‍; അഭിഷേകിന്റെയും അമിതാബ് ബച്ചന്റെയും ആരോഗ്യനില തൃപ്തികരം

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഭാര്യ ഐശ്വരാ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Advertisment

publive-image

അമിതാബും അഭിഷേകും മുംബൈ നാനാവതി ആശുപത്രിയിലും ഐശ്വര്യയും മകളും വീട്ടില്‍ നിരീക്ഷണത്തിലുമാണ് ഉള്ളത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാബിന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു.

ഇരുവരും ഒരാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടിവരും. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന ഐശ്യര്യ റായി, മകൾ ആരാധ്യ എന്നിവർക്കും കാര്യമായ പ്രശ്നങ്ങളില്ലെന്ന് കുടുംബം വ്യക്തമാക്കി. ബച്ചനും മകനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും രോഗം കണ്ടെത്തിയത്.

വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെ ബച്ചൻ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. അതിനിടെ, ബച്ചന്റെ തിരിച്ചുവരവിനുവേണ്ടി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആരാധകർ പ്രാർഥനയും പൂജകളും തുടരുകയാണ്.

covid 19 abhishek bachan amithabh bachan
Advertisment