ശസ്ത്രക്രിയക്ക് വിധേയനാകുകയാണെന്ന് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍; രോഗമുക്തി ആശംസിച്ച് ആരാധകര്‍

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, February 28, 2021

മുംബൈ: താന്‍ ശസ്ത്രക്രിയക്ക് വിധേയനാകുകയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ശനിയാഴ്ച, ബ്ലോഗിലൂടെയാണ് 78കാരനായ താരം, ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ആരോഗ്യസ്ഥിതി.. ശസ്ത്രക്രിയ..എഴുതാൻ സാധിക്കുന്നില്ല’ എന്നാണ് താരത്തിന്റെ ബ്ലോഗ്.

ഇതിനുപിന്നാലെ രോഗമുക്തി ആശംസിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തു. എന്തു രോഗത്തിനാണ് ശസ്ത്രക്രിയ എന്നു താരം വ്യക്തമാക്കിയിട്ടില്ല. നടൻ അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ‘മേയ്‌ഡേ’ എന്ന സിനിമയിലാണ് അമിതാഭ് ബച്ചൻ ഇപ്പോൾ‍‍ അഭിനയിക്കുന്നത്.

×