Advertisment

ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

New Update

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചു. മേദാന്ത ആശുപത്രയില്‍ നിന്നാണ് ഷാ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ഓ​ഗസ്റ്റില്‍56കാരനായ അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് മേദാന്ത ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കോവിഡാനന്തര ചികിത്സയ്ക്കായി ഡല്‍യിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്ന്​ മുതല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന സൗജന്യ വാക്​സിന്‍ വിതരണം ആരംഭിച്ചു.60 വയസിന്​ മുകളില്‍ പ്രായമായവര്‍ക്ക്​​ പുറമേ മറ്റ്​ രോഗങ്ങളുള്ള 45 വയസിന്​ മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരിക്കും പ്രഥമ പരിഗണന. ഈ ഘട്ടത്തില്‍ 27 കോടിയാളുകളിലേക്ക്​ വാക്​സിന്‍ എത്തിക്കാനാകുമെന്നാണ്​ സര്‍ക്കാര്‍ കണക്ക്​കൂട്ടുന്നത്​. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള കോവിഡ്​ പോരാളികള്‍ക്കാണ്​ വാക്​സിന്‍ നല്‍കിയിരുന്നത്​​. നിലവില്‍ രാജ്യത്ത്​ ഒന്നേകാല്‍ കോടിയാളുകള്‍ വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Advertisment