ഫിലിം ഡസ്ക്
Updated On
New Update
ന്യൂഡല്‍ഹി : ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്രചലച്ചിത്രോത്സവം നടന് അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യും.
Advertisment
ദക്ഷിണേന്ത്യന്‍ നടന് രജനീകാന്തിന് ഐക്കണ്‍ ഏഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്കാരം നല്‍കും. ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്കാരം നല്കി ആദരിയ്ക്കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
176 രാജ്യങ്ങളില്‍ നിന്നുള്ള 190ല്‍ പരം സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാ സംവിധായകരുടെ 50 സിനിമകളും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.എഫ്.എഫ്.ഐയ്ക്കുണ്ട്.