അമിതാഭ് ബച്ചന്‍റെ ജുണ്ഡ് ജൂണ്‍ 18ന് തിയറ്ററില്‍ റിലീസ് ചെയ്യും

ഫിലിം ഡസ്ക്
Monday, February 22, 2021

അമിതാഭ് ബച്ചന്റെ പുതിയ സിനിമ ജുണ്ഡ് തിയറ്ററില്‍ റിലീസ് ചെയ്യും. ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. ജൂണ്‍ 18ന് ചിത്രം തിയറ്ററ്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നാഗരാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരശീലകന്റെ വേഷമാണ് ബച്ചന് ചിത്രത്തില്‍. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന ആളാണ് വിജയ് ബര്‍സെ. സിനിമ ഒടിടി റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

×