കരാര്‍ അവസാനിപ്പ് പണം തിരികെ നല്‍കിയ ശേഷവും പരസ്യം പ്രചരിപ്പിച്ച് പാന്‍മസാല കമ്പനി, വക്കീൽ നോട്ടീസ് അയച്ച് അമിതാഭ് ബച്ചൻ

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായതോടെ കരാര്‍ അവസാനിപ്പ് പണം തിരികെ നല്‍കിയ ശേഷവും പരസ്യം പ്രചരിപ്പിച്ച പാന്‍മസാല കമ്പനിയ്‌ക്കെതിരെ നിയമനടപടിയുമായി നടന്‍  അമിതാഭ് ബച്ചൻ.

Advertisment

publive-image

തന്റെ പേരിൽ നടത്തിയ പരസ്യം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ പാൻ മസാല ബ്രാൻഡിന് വക്കീൽ നോട്ടീസ് അയച്ചു. തന്റെ ജന്മദിനമായ ഒക്ടോബർ 11-ന് ഈ കമ്പനിയുമായുള്ള കരാർ അമിതാഭ് അടുത്തിടെ അവസാനിപ്പിച്ചിരുന്നു.

എന്നാൽ കരാർ അവസാനിച്ചതിന് ശേഷവും കമ്പനി തുടർച്ചയായി ആ പരസ്യം കാണിക്കുന്ന സാഹചര്യത്തിലാണ് ബിഗ് ബി ഇപ്പോൾ നിയമനടപടിക്ക് തയ്യാറായിരിക്കുന്നത്.

ഗുട്ക നിർമ്മാതാവിന് നൽകിയ പരസ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ വക്കീൽ നോട്ടീസ് നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വിവരം ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാൻ മസാലയുടെ പരസ്യത്തിന്റെ പേരിൽ അമിതാഭ് ബച്ചൻ ഏറെ നാളായി ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഇതിനുശേഷം, തന്റെ 79-ാം ജന്മദിനത്തിൽ, ഈ കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടൊപ്പം കമ്പനിക്ക് പണവും തിരികെ നൽകിയിരുന്നു.

Advertisment