രാജ്യം വിട്ട് ചൈനയിലും പാകിസ്താനിലും പോയവരുടെ സ്വത്ത് വില്‍ക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ സമിതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 24, 2020

ന്യൂഡല്‍ഹി: രാജ്യം വിട്ട് ചൈനയുടെയോ പാകിസ്ഥാന്‍റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകള്‍
കണ്ടെത്തി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ കീഴില്‍ പുതിയ സമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ സമിതിക്ക് രൂപം നല്‍കിയത്. 9,400 പരം വസ്തുവകകളാണ് വിറ്റഴിക്കാനായി ഉള്ളത്. ഇതുവഴി ലക്ഷം കോടിരൂപ സര്‍ക്കാരിനു ലഭിച്ചേക്കും.

9,280 സ്വത്തുക്കള്‍ പാക് പൗരത്വം സ്വീകരിച്ചവരുടെയും 126 സ്വത്തുക്കള്‍ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടേതുമാണ്. ‘ശത്രുസ്വത്ത് നിയമ’പ്രകാരമാണ് ഇവ സര്‍ക്കാര്‍ വിറ്റഴിക്കുക. 2016 ല്‍ തന്നെ കേന്ദ്രം ശത്രു സ്വത്ത് നിയമഭേദഗതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും
പാസാക്കി നിയമമാക്കിയിരുന്നു.

അമിത് ഷാ അധ്യക്ഷനായ സമിതിക്കു പുറമെ, രണ്ട് ഉപസമിതികളും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഒരു സമിതിയുടെ അധ്യക്ഷന്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിലാണ് മറ്റൊരു സമിതി.

×