അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് കെജ്‌രിവാള്‍

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരസ്യസംവാദത്തിന് വിളിച്ചിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

Advertisment

publive-image

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആളുകള്‍ എന്തിനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യേണ്ടത് എന്ന് അവര്‍ അറയണമെന്നായിരുന്നു കെജ്‌രിവാളിന്റെ വാക്കുകള്‍. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഉതകുന്ന എന്തു വിഷയത്തിലും ചര്‍ച്ചയ്ക്ക് തയാറാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. അമിത് ഷായ്ക്ക് ചര്‍ച്ചയ്ക്കുള്ള സ്ഥലവും തീയതിയും തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ ബാഗിലെ റോഡ് തുറക്കാന്‍ ബി.ജെ.പി എന്തുകൊണ്ടാണ് തയാറാകാത്തത് എന്ന് കെജ്‌രിവാള്‍ ചോദിച്ചു. രണ്ട് മാസമായി ഷഹീന്‍ ബാഗില്‍ സി.എ.എയ്‌ക്കെതിരെ പ്രതിഷേധം നടക്കുകയാണ്.

ഡല്‍ഹിയില്‍ അധികാരം കിട്ടാനായി ബി.ജെ.പി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം ബി.ജെ.പി രാജ്യതലസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തതെന്നും കെജ്‌രിവാള്‍ ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ഇതിനെതിരേ അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

ഡല്‍ഹിയിലെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന് താന്‍ തീരുമാനിക്കുമെന്നാണ് അമിത് ഷാ പറയുന്നതെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെ പ്രചാരണം നടത്തുന്ന ബി.ജെ.പിയെ കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെ വന്‍ പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ നയിക്കുന്ന ബി.ജെ.പി പ്രചാരണത്തില്‍ 70 കേന്ദ്രമന്ത്രിമാരും 10 സംസ്ഥാന മുഖ്യമന്ത്രിമാരുമാണ് സംസാരിക്കാന്‍ എത്തിയത്. തന്നെപ്പോലൊരു ചെറിയ നേതാവിനെ നേരിടാനാണോ ഇത്രയും വലിയ സന്നാഹമെന്നാണ് കെജ്‌രിവാളിന്റെ ചോദ്യം.

amit shah delhi election kejriwal
Advertisment