പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഒരിക്കലും ഹിന്ദിയെ അടിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ന്യൂഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി അടിച്ചേല്‍പ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല.

 

മാതൃഭാഷയ്ക്കൊപ്പം ഹിന്ദികൂടി പഠിക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണം.

മറ്റ് പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഒരിക്കലും ഹിന്ദിയെ അടിച്ചേല്‍പ്പിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്.

തന്‍റെ വാക്കുകള്‍ വ്യാഖ്യാനിച്ച്‌ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദിയെ മാതൃഭാഷക്ക് ശേഷം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞത്. ഹിന്ദി പ്രധാന ഭാഷയല്ലാത്ത ഗുജറാത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അമിത് ഷാ പറഞ്ഞു.

ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഹിന്ദി ഭാഷ വിവാദത്തിന് അമിത് ഷാ തിരികൊളുത്തിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത് ഷാ പറഞ്ഞിരുന്നു.

×