New Update
ഇടതൂര്‍ന്ന കറുത്ത തല മുടിയ്ക്കായി പലതരം പരിചരണ രീതികള്‍ പിന്തുടരുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് നെല്ലിക്ക..
Advertisment
കറിവേപ്പിലയും നെല്ലിക്കയും
കറിക്ക് മാത്രമല്ല മുടിയ്ക്കും നല്ലതാണ് കറിവേപ്പില. ഫംഗസുകളെയും മറ്റു സൂക്ഷ്മ ജീവികളെയും ഇല്ലാതാക്കാനുള്ള കഴിവ് കറിവേപ്പിലയ്ക്കുണ്ട്. ഇത് മുടിയെ ആരോഗ്യത്തോടെ നിര്‍ത്താന്‍ സഹായിക്കുന്നു.
ആവശ്യമുള്ള വസ്തുക്കള്‍ : അരക്കപ്പ് കറിവേപ്പില, അരക്കപ്പ് നെല്ലിക്ക ചതച്ചത്, ഒരു കപ്പ് വെളിച്ചെണ്ണ
ഉപയോഗിക്കേണ്ട വിധം : വെളിച്ചെണ്ണ നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് കറിവേപ്പിലയും നെല്ലിക്ക ചതച്ചതും ചേര്‍ക്കണം. വെളിച്ചെണ്ണ ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുക. അതിനുശേഷം വെളിച്ചെണ്ണ അരിച്ചെടുത്ത് ചെറു ചൂടോടെ തലയില്‍ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. അരമണിക്കുറിന് ശേഷം കഴുകി കളയാം.