മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; അമരാവതി ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, February 21, 2021

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അമരാവതി ജില്ലയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും.

ലോക്ക്ഡൗൺ കാലയളവിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സർക്കാർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാഗ്പുർ, അകോല, അമരാവതി, യവത്മൽ, മുംബൈ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്.

×