കളഞ്ഞുപോയ എന്നെ എനിക്ക് തിരിച്ചുകിട്ടി ; ഈ താരത്തെ മനസ്സിലായോ ?…

ഫിലിം ഡസ്ക്
Saturday, May 15, 2021

ഫോട്ടോഷൂട്ടുകളുമായി ആരാധകരെ ഞെട്ടിക്കുന്ന അമൃത കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. വാട്ട് എ ചേഞ്ച് എന്നാണ് മിക്കവരും താരം പങ്കുവച്ച ചിത്രത്തോട് പ്രതികരിക്കുന്നത്.

‘കളഞ്ഞുപോയ എന്നെ എനിക്ക് തിരിച്ചുകിട്ടി, രണ്ടായിരത്തി പതിനഞ്ചിലെ ഞാന്‍’ എന്നാണ്
ചിത്രത്തോടൊപ്പം അമൃത കുറിച്ചിരിക്കുന്നത്. ആറ് വര്‍ഷംകൊണ്ട് ഇത്രയും മാറ്റം വരുത്താന്‍
നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് ആരാധകര്‍ അമൃതയോട് പറയുന്നത്. പച്ച സാരിയുടുത്ത് മുല്ലപ്പൂവും ചൂടി നില്‍ക്കുന്ന ടിപ്പിക്കല്‍ നാട്ടിന്‍പുറത്തെ കുട്ടിയായാണ് അമൃത ചിത്രത്തിലുള്ളത്.

കളറിനെപ്പറ്റിയും വേഷവിധാനങ്ങളെ പറ്റിയും ആരാധകര്‍ക്ക് അഭിപ്രായങ്ങളുണ്ടെങ്കിലും, അന്നുമിന്നും അമൃതയ്ക്ക് ആ ചിരി അതുപോലെന്നെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിയിപ്പോ അമൃതയുടെ വല്ലകുടുംബക്കാരുമാണോയെന്നും, ചേച്ചിയാണോയെന്നും, അനിയത്തിയാണോയെന്നുമെല്ലാം ആളുകള്‍ കമന്റായി ചോദിക്കുന്നുണ്ട്. അത്രകണ്ട് മാറ്റമാണ് അമൃതയ്ക്ക് വന്നിട്ടുള്ളത്.

×