മതവിദ്വേഷപ്രചാരണം നടത്തി: ദുബായില്‍ ഇന്ത്യക്കാരനെ പിരിച്ചുവിട്ടു

New Update

publive-image

Advertisment

ദുബായ്: മതവിദ്വേഷപ്രചാരണം നടത്തിയ ഇന്ത്യക്കാരനെ ദുബായില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വകാര്യസ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന ഹൈദരാബാദ് സ്വദേശി ബാലകൃഷ്ണ നക്കയെയാണ് ഫേസ്ബുക്കിലൂടെ മതവിദ്വേഷപ്രചാരണം നടത്തിയതിന് പിരിച്ചുവിട്ടത്. ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇയാളെ കമ്പനി പിരിച്ചുവിട്ടത്.

കഴിഞ്ഞയാഴ്ച ഒരു കര്‍ണാടക സ്വദേശിക്കും മതവിദേഷപ്രചാരണം നടത്തിയതിന് ജോലി നഷ്ടമായിരുന്നു. അടുത്തിടെ അബുദാബിയില്‍ മറ്റൊരു ഇന്ത്യക്കാരനെയും ഇതുപോലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

job expat lost dubai
Advertisment