Advertisment

അനങ്ങൻ മല:മാധ്യമങ്ങള്‍ മറയ്‌ക്കുന്നത്‌ ജനങ്ങളുടെ ജീവിതത്തെയും സമരത്തെയും

author-image
സത്യം ഡെസ്ക്
Updated On
New Update

ആഷിക് ഒറ്റപ്പാലം

Advertisment

അനങ്ങൻമല സമരം ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് പകർന്നു നൽകുന്ന പ്രതിഷേധഗ്നിനിയോ?

ജനങ്ങളുടെ ജീവിതത്തെ ഈ മലയും പ്രാന്തപ്രദേശവും പോയവര്‍ഷങ്ങളിൽ എങ്ങനെ ബാധിച്ചുവെന്ന്‌ ആരും അന്വേഷിക്കുന്നില്ല. സമരോത്സുക ശബ്‌ദങ്ങളെ മാധ്യമങ്ങള്‍ അവഗണിക്കുന്നു.

publive-image

ചിലപ്പോഴൊക്കെ പാർട്ടികളും. മുമ്പും മലയിടിച്ചിൽ ഉണ്ടായിട്ടുണ്ട്. 1944 മലയിടി ച്ചിലിൽ 15 ഏക്കർ കൃഷിസ്ഥലം നശിച്ചു. 10 വീടുകൾ തകർന്നു. നിരവധി കന്നുകാലികൾ ചത്തൊടുങ്ങി.

പനമണ്ണ - കോതകുർശ്ശി ഭാഗങ്ങളിൽ ആണ് ക്യഷി നാശം ഉണ്ടായത്. 1991 മലയിടിച്ചിലിന്റെ ഫലമായി 10 ടൺ വലിപ്പമുള്ള പാറയാണ് വരോട് പതിച്ചത്.

അതിന്റെ ഭാഗങ്ങൾ ഇപ്പോഴും അവിടെ പരിസരങ്ങളിൽ കാണാം. മണ്ണിടിഞ്ഞു കോതകുർശി- വരോട് ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.പാറകൾ കാഴ്ചക്കാർക്കായും 50 % ചെരുവിൽ പിരിഞ്ഞപ്പോഴും ഇപ്പോഴും നാലാമൈൽ ഭാഗത്ത് വലിയ പാറകഷണ്ങ്ങൾ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഒരു ചെറിയ ഭൂചലനമുണ്ടായാൽ പോലും വലിയ മലയിടിച്ചിലുണ്ടായാൽ ആറോ - ഏഴോ ഗ്രാമങ്ങൾ എങ്ങനെ മുങ്ങി പോകും.

ആയിരങ്ങൾ മരിക്കും, വൻ കൃഷി നാശം ഉണ്ടാകും, ഭാരതപ്പുഴയു ടെയും അതിന്റെ പോഷക നദിയായ തൂതപ്പുഴയുടെയും നിരവധി സാതസ്സു കൾ ഇതിന്റെ മുകളിൽ നിന്നാണ് ഉൽഭവിക്കുന്നത്.

ഇതിന്റെ തെക്കേ തലപ്പിലെ (81/2) എട്ടര എക്കർ വനഭൂമിയിൽ നിന്നാണ് (റോഡ് ബിൽഡ്സ് ഓഫ് മലേഷ്യ) എന്ന ബഹുരാഷ്ട്രകുത്തക പാറകൾ പൊട്ടിച്ചിരുന്നത്.

പടു കൂറ്റൻ യാന്ത്രങ്ങൾ ഇതിലേക്കായി സ്ഥാപിച്ചു. അന്നത്തെക്കാലത്ത് പാറപൊട്ടിക്കുമ്പോൾ പ്രദേശമാകെ കുലുങ്ങുകയും പാറപൊടി പ്രദേശമാകെ വ്യാപിച്ചിരുന്നു. സിലിക്കാസിഡ്, ആസ്തമ തുടങ്ങിയ ശ്വാസകോശരോഗങ്ങളും വ്യക്കാരോഗങ്ങളും 2005 കാലഘട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

നാൽപതിൽപരം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും രണ്ട് കിണറുകൾ ഭൂമിയിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർന്ന റോഡിൽ ബിൽഡിങ് ഓഫ് മലേഷ്യക്കെതിരെ അനങ്ങൻ പോരാട്ടത്തിന്റെ കഥ തുടരുകയാണ്.

പനമണ്ണ മൂതൽ വരോട് വരെയുള്ള ജനങ്ങൾ സത്യാഗ്രഹത്തിന്റെ പിന്നിൽ നിന്ന് പോരാട്ടങ്ങൾ തുടർന്നുകൊണ്ട് കോറി വഴി തടഞ്ഞും സമരം നടത്തിയിരുന്നു. മൂന്ന് വർഷത്തിന്റെ സമരപോരാട്ടത്തിൽ റോഡ് ബിൽഡേഴ്സ് ഒാഫ് മലേഷ്യ വിടപറയുകയും ചെയ്തു.

ഉഗ്ര പ്രഹരശേഷിയുള്ള ഗനനത്തോടുകൂടി ക്വോറി പ്രവർത്തനം തുടങ്ങി.എന്നാൽ അധികാരികൾ ഈ ഉഗ്ര സ്ഫോടനത്തിലും ഉണർന്നില്ല.കാലവർഷക്കെടുതിയിൽ ഉരുൾപൊട്ടലുണ്ടായ ഈ മേഖലയിൽ ക്വോറി പ്രവർത്തനങ്ങൾക്ക് നിരവധി പരിസ്ഥിതി പ്രശനങ്ങൾക്ക് വഴിയൊരുക്കുകയും ഉരുൾപൊട്ടലുണ്ടായ മേഖലയിൽ മണ്ണിന്റെ ബലക്ഷയം നഷ്ടപ്പെടുകയും ചെയ്തു.

ഇപ്പോഴും ഏറെ ആശങ്കയിലാണ്. ഉരുൾപൊട്ടൽ ഭീഷണിയിൽ മലയുടെ അടിവാരത്ത് ശക്തമായ മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമാണ്. 2018 ഒറ്റപ്പാലം തഹസിൽദാർ ജി രമേശിന്റെ നേത്യത്വത്തിലാണ് കൂടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ജനവാസയോഗ്യമല്ല എന്ന് റവന്യൂസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അനങ്ങമലയിൽ ഉരുൾപൊട്ടലുണ്ടായാൽ പ്രത്യാഘാതം ഭീകരമാണെന്നും മുന്നറിയിപ്പുണ്ട്.

നിലവിൽ രണ്ട് വർഷമായി ജനകിയ സമിതി നടത്തിയ നിയമ പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒരു പാർട്ടിയും രംഗത്ത് ഉണ്ടായിരുന്നില്ല എന്നാൽ നിലവിലെ ഒറ്റപ്പാലം നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചത് പ്രദേശത്തെ രാഷ്ട്രീയ കക്ഷികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

സമിതിയുടെ പ്രക്ഷോഭ പോസ്റ്റർ കിറിയതും,അനുകൂല ഒപ്പ് ശേഖരണം നടത്തിയതും നിലവിലെ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി തീർക്കും എന്നാൽ എല്ലാ കക്ഷികളും സമിതിയോട് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിൽ പ്രത്യക്ഷരാഷ്ട്രീയം വേണ്ട.അനങ്ങാൻ മല സംരക്ഷിക്കപ്പെടണം.ജനങ്ങളുടെ ജീവനും സ്വത്തും എന്തിനേക്കാളും വലുതാണ്. ജനസാന്ദ്രതയുള്ള പ്രദേശം കൂടിയാണിത്.വികസനത്തിന്റെ പേരില്‍

വിനാശകരമായവ അനുവദിച്ചുകൂടാ.

anaganmala
Advertisment