ഓസ്‌ട്രേലിയക്കെതിരായ ഐതിഹാസിക വിജയം; ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് 'ഥാര്‍ എസ്‌യുവി' സമ്മാനമായി പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര

New Update

publive-image

മുംബൈ: ബോർഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ തകര്‍ത്തുവിട്ട ഇന്ത്യൻ ടീമിലെ അരങ്ങേറ്റക്കാർക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഓസ്ട്രേലിയയിൽ അരങ്ങേറിയ ആറ് ഇന്ത്യൻ പുതുമുഖങ്ങൾക്കും മഹീന്ദ്രയുടെ പുതിയ ഥാർ എസ്‍യുവി വാഹനം സമ്മാനമായി ലഭിക്കും.

Advertisment

മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ, ശുഭ്മാൻ ഗിൽ, ടി. നടരാജൻ, നവ്ദീപ് സെയ്നി, വാഷിങ്ടൻ സുന്ദർ എന്നിവർക്കാണു വാഹനങ്ങൾ ലഭിക്കുക. ആറ് താരങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നതായും ആനന്ദ് മഹീന്ദ്ര കുറിച്ചു.

അസാധ്യമായത് നേടിയെടുക്കാന്‍ ഭാവിതലമുറക്ക് കൂടി പ്രചോദനമായതിനാലാണ് ആറ് യുവതാരങ്ങള്‍ക്കും സമ്മാനം നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ വ്യക്തമാക്കി. ഈ താരങ്ങളെല്ലാം ജീവിതത്തിന്‍റെ ഏത് മേഖലയിലുള്ളവര്‍ക്കും യഥാര്‍ത്ഥ പ്രചോദനമാണെന്നും ഇവര്‍ക്കെല്ലാം ഥാര്‍ എസ്‌യുവി സമ്മാനമായി നല്‍കുന്നതില്‍ വ്യക്തിപരമായും ഏറെ സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

Advertisment