ആനയ്ക്ക് പുറകിലെ കടുവ; പുതിയ വീഡിയോയുമായി ആനന്ദ് മഹീന്ദ്ര

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 20, 2020

ഡൽഹി: രസകരമായ പോസ്റ്റുകളും വീഡിയോകളും ഇടയ്ക്കിടെ പങ്കുവച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ തൻ്റെ ശക്തമായ സാന്നിധ്യം അറിയിക്കാറുള്ള വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര.

അദ്ദേഹം അടുത്തിടെ ട്വിറ്ററിൽ പങ്കുവച്ച പുതിയ വീഡിയോയും ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. ഒരു കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന് ആനയെ നിരീക്ഷിക്കുന്ന ഒരു കടുവയുടെ വീഡിയോ ആണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

വില്ല്യം ബ്ലാക്കിൻ്റെ ടൈഗർ എന്ന കവിയിലെ ആദ്യ വരിയാണ് അദ്ദേഹം വീഡിയോയ്ക്ക് ക്യാപ്ഷനായി നൽകിയിട്ടുള്ളത്.

കൂർഗിൽ താമസിക്കുന്ന തൻ്റെ സഹോദരിയാണ് ഈ വീഡിയോ തനിക്ക് അയച്ച് തന്നതെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. നാഗർഹോളയിൽ നിന്ന് പകർത്തിയ ഈ വീഡിയോ ഒരാൾ തൻ്റെ സഹോദരിക്ക് അയച്ച് നൽകിയതാണെന്നും ആനന്ദ് മഹീന്ദ്ര വീഡിയോയെക്കുറിച്ച് വിശദീകരിക്കുന്നു.

×