Advertisment

ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തത്‌; എന്റെ യോനി ഭാഗം ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്; പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെ; നമ്മുടെ കൈയ്യില്‍ ഒരു തുരങ്കമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും, അതു പോലെ ഒരു അവസ്ഥയാണ്; യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ; എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല; മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് അനന്യ വെളിപ്പെടുത്തിയത് ഇങ്ങനെ

New Update

കൊച്ചി: ഇന്നലെയാണ് ട്രാന്‍സ് വുമണ്‍ അനന്യയെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനന്യ കുമാരിയുടെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോക്ടറാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ലിംഗ ശസ്ത്രക്രിയയിലെ പിഴവ് എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

താന്‍ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി അനന്യ ഒരു ഓണ്‍ലൈന്‍ ചാനലിനോട് വെളിപ്പെടുത്തിയത് ഇങ്ങനെ;

“വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം“

“എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്“

ഇത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടും റെനയ് ആശുപത്രിയും ഡോക്ടര്‍മാരും തന്റെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും പകരം തന്റെ വായടിപ്പാക്കാനാണ് ശ്രമിച്ചതെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു.

ananya kumari
Advertisment