'ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

New Update

മലബാറിലെ ഫുട്ബോള്‍ ജ്വരം പ്രമേയമാക്കി 'അങ്കമാലി ഡയറീസ്' ഫെയില്‍ ആന്റണി വര്‍ഗീസ് മുഖ്യവേഷത്തില്‍ എത്തുന്ന 'ആനപ്പറമ്പിലെ വേള്‍ഡ്കപ്പി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

Advertisment

publive-image

നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും മുഖ്യവേഷത്തില്‍ എത്തന്നു. അച്ചാപ്പു മൂവീ മാജിക്ക് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഫായിസ് സിദ്ദിഖാണ് കൈകാര്യം ചെയ്യുന്നത്. ജേക്ക്സ് ബിജോയ് സംഗീതം നല്‍കുന്നു.

നൗഫല്‍ അബ്ദുള്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. പരുക്കന്‍ യുവാവായാണ് ആദ്യ മൂന്ന് ചിത്രങ്ങളിലും ആന്റണി എത്തിയത് എന്നതിനാല്‍ ഫീല്‍ഗുഡ് സ്വഭാവമുള്ള പുതിയ ചിത്രങ്ങളില്‍ വലിയ പ്രതീക്ഷയാണ് താരത്തിനുള്ളത്. അജഗജാന്തരം ആണ് ഇടന്‍ പുറത്തിറങ്ങാനുള്ള ചിത്രം.

aanapparambile worldcup firstlook poster malayalam movie
Advertisment