സഹോദരി നേരത്തെ മരിച്ചു, രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം വൃദ്ധരായ മാതാപിതാക്കളും 4 മാസം മുമ്പ് തൂങ്ങിമരിച്ചു; ഒടുവില്‍ അതെ വീട്ടില്‍ ജീവിതം അവസാനിപ്പിച്ച് മകനും

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

അഞ്ചൽ:  മാതാപിതാക്കൾ 4 മാസം മുൻപു തൂങ്ങിമരിച്ച വീട്ടിൽ മകൻ തൂങ്ങി മരിച്ച നിലയിൽ. ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര മഞ്ജു സദനത്തിൽ മനോജിനെയാണു (42) മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

ഒറ്റയ്ക്കു താമസിച്ചിരുന്ന മനോജിനെ ഇന്നലെ ഉച്ച കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനെ തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മനോജിന്റെ മാതാപിതാക്കളായ ഗോപിനാഥൻ (72) , ഓമന ( 65) എന്നിവർ രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണമാണ് ഈ വീട്ടിൽ ഒരുമിച്ച് തൂങ്ങി മരിച്ചതെന്നു പൊലീസ് അറിയിച്ചു . ഇവരുടെ മകൾ മഞ്ജു നേരത്തേ മരിച്ചു.

Advertisment