കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. നമ്പർ 18 ഹോട്ടൽ ഉടമയടക്കം ആറു പേരാണ് അറസ്റ്റിലായത്. ഹോട്ടലിനെതിരെ എക്‌സൈസ് നടപടിക്കും സാധ്യതയുണ്ട്.
/sathyam/media/post_attachments/zZ2psppYHhbGZiwdnxkx.jpg)
ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഹോട്ടൽ ജീവനക്കാരായ എസ്.വിഷ്ണു കുമാർ, എം.ബി.മെൽവിൻ, ലിൻസൺ റെയ്നോൾഡ്, ജി.എ ഷിജുലാൽ, കെ.കെ അനിൽ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യക്കും തെളിവ് നശിപ്പിച്ചതിനുമടക്കമാണ് ആറ് പേർക്കെതിരെയും കേസെടുത്തത്. മോഡലുകൾ പങ്കെടുത്ത ഡി.ജെ.പാർട്ടിയുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്നാണ് റോയ് മൊഴി നൽകിയത്.
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിനെതിരെ എക്‌സൈസും നടപടി കടുപ്പിച്ചു. രാത്രി 9 മണിക്ക് ശേഷം മദ്യം വിളമ്പിയതിന് ഹോട്ടലിനോട് വിശദീകരണം ചോദിച്ചിരുന്നു. ഹോട്ടൽ ഉടമ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് എക്‌സൈസ് കമ്മിഷണർ അറിയിച്ചത്.
റോയിയുടെ നിർദേശ പ്രകാരം ഡി.ജെ.പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്ക് കായലിൽ എറിഞ്ഞെന്ന് ജീവനക്കാരും മൊഴി നൽകി. രണ്ട് ജീവനക്കാരെ ഇടക്കൊച്ചി കണ്ണങാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തു.
റോയ് വയലാട്ടിൽ പൊലീസിന് നൽകിയ ഹാർഡ് ഡിസ്ക് യഥാർഥ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്നതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ യഥാർഥ ഹാർഡ് ഡിസ്ക്കിനായി റോയിയെ ഹോട്ടലിൽ എത്തിച്ച് പരിശോധന നടത്തി. എന്നിട്ടും ദൃശ്യങ്ങൾ ലഭിക്കാതായതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിനെതിരെ എക്‌സൈസും നടപടി കടുപ്പിച്ചു. രാത്രി 9 മണിക്ക് ശേഷം മദ്യം വിളമ്പിയതിന് ഹോട്ടലിനോട് വിശദീകരണം ചോദിച്ചിരുന്നു. ഹോട്ടൽ ഉടമ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് എക്‌സൈസ് കമ്മിഷണർ അറിയിച്ചത്.