Advertisment

വൈറ്റിലയിൽ ബൈക്കിൽ ഇടിച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, മുന്‍ മിസ്‌കേരള ആന്‍സി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജനും ദാരുണാന്ത്യം

New Update

കൊച്ചി: വൈറ്റിലയിൽ ബൈക്കിൽ ഇടിച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുന്‍ മിസ്‌കേരള ആന്‍സി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജനും ദാരുണാന്ത്യം.  എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

Advertisment

publive-image

2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആൻസിയും അഞ്ജനയും. 25കാരിയായ ആൻസി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂർ സ്വദേശിയുമാണ്. പുല‍ർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

publive-image

വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേ‍ർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില​ഗുരുതരമാണ്. ഇരുനരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.

accident death
Advertisment