New Update
ഹൈദരാബാദ്: ലോക്ഡൗണിനിടയില്‍ പിടിച്ചെടുത്ത മദ്യകുപ്പികൾ റോഡ്റോളർ കയറ്റി നശിപ്പിച്ച് ആന്ധ്രാ പൊലീസ്. നിയമവിരുദ്ധമായി വില്‍ക്കാന്‍ ശ്രമിച്ച 72 ലക്ഷം രൂപയുടെ മദ്യമാണ് നശിപ്പിച്ചത്.
Advertisment
ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയില്‍ ലോക്ഡൗണിനിടയിലും നിയമവിരുദ്ദമായി വില്‍ക്കാന് എത്തിച്ച മദ്യക്കുപ്പികളാണിത്. പോലീസ് പ്രത്യേക സംഘങ്ങളായി തിരഞ്ഞ് പരിശോധന നടത്തി കണ്ടെടുത്തത് 14 ലക്ഷം കുപ്പികൾ. മാച്ചിലിപട്ടണത്തെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചാണ് പോലീസ് എല്ലാം നശിപ്പിച്ചു കളഞ്ഞത്. അതും റോഡ്റോളർ ഉപയോഗിച്ച്.
കൃഷ്ണ ജില്ലാ പോലീസ് മേധാവി വി മോഹനറാവുവാണ് പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഇത്തരത്തില്‍ നശിപ്പിക്കാന്‍ നിർദേശം നല്‍കിയത്. കർശന പരിശോധന ഇനിയും തുടരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.