ഹൈദരാബാദ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയാന്‍ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശ് മന്ത്രിസഭ രൂപം നല്‍കിയ ദിശ നിയമത്തിന്‍റെ ചുമതല വനിതാ ഉദ്യോഗസ്ഥര്‍ക്ക്.
/sathyam/media/post_attachments/lJP8GvxCgcFhSWeoG7rJ.jpg)
ഡോ. കൃതിക ശുക്ല ഐഎഎസ്, എം.ദീപിക ഐപിഎസ് എന്നിവര്‍ക്കാണ് ചുമതല.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ കുറ്റകൃത്യം നടത്തുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ 21 ദിവസത്തിനുള്ളില്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ദിശാ നിയമം.
നിലവില്‍ സംസ്ഥാനത്തെ വനിതാശിശുക്ഷേമ വകുപ്പിന്റെ ഡയറക്ടറാണ് കൃതിക. ദീപിക കുര്‍നൂല്‍ എസ് പിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. കൃതികയ്ക്ക് അധികചുമതല നല്‍കിയപ്പോള്‍ ദീപികയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുകയാണ് ചെയ്തത്.
തെലങ്കാനയില്‍ യുവ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കത്തിച്ചുകൊന്ന സംഭവത്തിന് തൊട്ടുപിന്നാലെ ഡിസംബര്‍ 13ന് ചേര്‍ന്ന മന്ത്രിസഭയാണ് ദിശ നിയമത്തിന് രൂപം നല്‍കിയത്.
സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം, ആസിഡ് ആക്രമണം എന്നീ കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെങ്കില്‍ദ്രുതഗതിയില്‍ വിചാരണയും വിധിയും പൂര്‍ത്തിയാക്കണമെന്നാണ് ആന്ധ്രപ്രദേശ് ക്രിമിനല്‍(ഭേദഗതി) നിയമം.
വിചാരണ 14 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും 21 ദിവസത്തിനുള്ളില്‍ വിധി പ്രഖ്യാപിക്കുകയും വേണം. അപ്പീല്‍ കാലയളവ് ആറുമാസം മുതല്‍ 45 ദിവസമായി കുറയ്ക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us