ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/LQ269eJqtd3lYOKEcXQ2.jpg)
ദില്ലി:ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.
Advertisment
ജമ്മുകാശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ നടന്ന പാക്ക് ഷെല്ലാക്രമണത്തിൽ ആണ് ജീവൻ പൊലിഞ്ഞത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കുകയായിരുന്നു അനീഷ്.
ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു.
പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു മേർജറിനും മൂന്ന് സൈനികർക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. ഇവരിൽ ഒരാളായിരുന്നു മരിച്ച അനീഷ്. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. എമിലിയാണ് അനീഷിൻറെ ഭാര്യ. ഏകമകൾ ഹന്ന
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us