വ്യാജ പ്രചാരണങ്ങളെ വെറുതെ വിടാതെ അനില്‍ അക്കര എം.എല്‍.എ. നീതു ജോൺസൺ എവിടെ? വ്യാജ കത്തിന്‍റെ ഉറവിടം കണ്ടെത്തണം , പരാതിയില്‍ പോലീസ് കേസെടുത്തു .

New Update

കൊച്ചി : സി.പി.എമ്മിന്റെ വ്യാജ പ്രചാരണങ്ങളെ വെറുതെ വിടാതെ അനില്‍ അക്കര എം.എല്‍.എ. ലൈഫ്​ മിഷൻ പദ്ധതിയുടെ ഉപഭോക്താവ്​ എന്ന രീതിയിൽ​ മങ്കരയിലെ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനി കത്തെഴുതിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. വ്യാജ കത്തിന്‍റെ ഉറവിടം തേടി അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്.

Advertisment

publive-image

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക്​ എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങൾക്ക്​ അടച്ചുറപ്പുള്ള വീടെന്ന സ്വപ്​നത്തിന്​ വിലങ്ങുതടിയായതായി കത്തിൽ ബോധിപ്പിച്ചിരുന്നു. ലൈഫ് ​മിഷൻ അഴിമതിക്കെതിരെ അനിൽ അക്കരയാണ് രംഗത്തുവന്നത്​,

നീതുവിനോ നീതുവിനെ നേരിട്ടറിയുന്നവർക്കോ തങ്ങളെ സമീപിക്കാമെന്നും പെൺകുട്ടിക്ക്​ വീടും സ്ഥലവും നൽകുമെന്നും അനിൽ അക്കര ഫേസ്​ബുക്​ ലൈവിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കത്തെഴുതിയ ​നീതു ജോൺസൺ ആരാണെന്നറിയാനും അവർക്ക്​ വീട്​ നൽകുവാനുമായി​ എം.എല്‍.എയും രമ്യഹരിദാസ്​ എം.പിയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ രണ്ടര മണിക്കൂർ കാത്തുനിന്നു​. എന്നാൽ, വീടുവാങ്ങാൻ നീതുവോ കുടുംബമോ നീതുവിനെ പരിചയമുള്ളവരോ വന്നില്ല.

”സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എ​ന്‍റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെ പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ്മിഷന്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത്​”- എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

Advertisment