വായ്പയെടുത്ത 1200 കോടി രൂപ തിരിച്ചുപിടിക്കാന്‍ എസ്ബി ഐ നടപടി തുടങ്ങി. അനില്‍ അംബാനി പ്രതിസന്ധിയില്‍. പതിവുപോലെ സഹോദരന്‍ മുകേഷ് സഹായത്തിനെത്തുമോ എന്ന ആകാംഷയില്‍ വ്യവസായ ലോകം

author-image
ജെ സി ജോസഫ്
New Update

publive-image

ന്യൂഡല്‍ഹി ∙ രാജ്യത്തെ വ്യവസായ കുത്തകകളായ അംബാനി കുടുംബത്തിനു മാനക്കേടായി വീണ്ടും അനില്‍ അംബാനി ? വായ്പയെടുത്ത 1200 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പില്‍ നിന്നും തിരിച്ചുപിടിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപടി തുടങ്ങി.

Advertisment

ഇതിനായി എസ്ബിഐ, ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചതോടെ അനില്‍ അംബാനി വീണ്ടും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് . പാപ്പര്‍ നിയമത്തിലെ പഴ്‌സനല്‍ ഗാരന്റി വ്യവസ്ഥയനുസരിച്ചാണ് അനില്‍ അംബാനിക്കെതിരെ എസ്ബിഐ നടപടിയെടുക്കുന്നത്.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ കമ്പനികള്‍ക്കു ബാങ്ക് നല്‍കിയ വായ്പയ്ക്ക് അനില്‍ അംബാനി പഴ്‌സനല്‍ ഗാരന്റി നല്‍കിയിരുന്നു. എന്നാല്‍ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ ബാങ്കിന് നടപടി സ്വീകരിക്കാതിരിക്കാന്‍ നിര്‍വ്വഹമില്ലാത്ത അവസ്ഥയാണുള്ളത് . ഇത് സംബന്ധിച്ച് ബാങ്ക് നല്‍കിയ നോട്ടീസിനു  മറുപടി നല്‍കാന്‍ ഒരാഴ്ചയാണ് അനിലിന് അനുവദിച്ചിരിക്കുന്നത്.

മുന്‍പ് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ പഴയ അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ മറന്ന് അനിലിന്റെ കടം തിരിച്ചടച്ച് സഹായത്തിനെത്തിയത്  സഹോദരന്‍  മുകേഷ് അംബാനി ആയിരുന്നു.

അന്ന് അംബാനി കുടുംബത്തിലെ പ്രധാനി ജയിലിലാകും എന്ന സാഹചര്യത്തിലായിരുന്നു മുകേഷിന്‍റെ ഇടപെടല്‍.  എന്നാല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സും റിലയന്‍സ് ഇന്‍ഫ്രാടെല്ലും എടുത്ത കോര്‍പ്പറേറ്റ് വായ്പയുമായി ബന്ധപ്പെട്ടാണു നടപടിയെന്നും അനില്‍ അംബാനിയുടെ വ്യക്തിഗത വായ്പയുടെ പേരിലല്ല നടപടി എന്നുമാണ് കമ്പനിയുടെ വിശദീകരണം.

ambani
Advertisment