Advertisment

കടക്കെണിയിലായി അംബാനിക്കും പടിയിറക്കം : റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ്ഥാ​നം രാ​ജിവച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

ന്യൂ​ഡ​ൽ​ഹി: ചരിത്രത്തിലാദ്യമായി കടക്കെണിയുടെ പേരില്‍ അംബാനി കുടുംബത്തിനു പടിയിറക്കം. അ​നി​ൽ അം​ബാ​നിയാണ് റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ്ഥാ​നം രാ​ജി​വ​ച്ചത്. ക​ട​ക്കെ​ണി​യി​ലാ​യ റി​ല​യ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റു​കൊ​ണ്ടി​രി​ക്കു​ന്നതിനു പിന്നാലെയാണ് അ​നി​ൽ അം​ബാ​നി​യു​ടെ രാ​ജി.

Advertisment

publive-image

ഛായ ​വി​രാ​നി, റി​ന ക​രാ​നി, മ​ഞ്ച​രി കാ​ക്ക​ർ, സു​രേ​ഷ് രം​ഗാ​ക്ക​ര്‍ എന്നീ ഡ​യ​റ​ക്ട​ര്‍​മാ​രും അ​നി​ൽ അം​ബാ​നി​ക്കൊ​പ്പം രാ​ജി​വ​ച്ചു. ശ​നി​യാ​ഴ്ച ബോം​ബെ സ്‌​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ന് ന​ല്‍​കി​യ നോ​ട്ടീ​സി​ലാ​ണ് അ​ഞ്ച് പേ​രും രാ​ജി​വ​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

ക​മ്പ​നി​യു​ടെ ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​റും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന വി.​മ​ണി​ക​ണ്ഠ​ന്‍ നേ​ര​ത്തേ രാ​ജി​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ലാ​ഭ​മാ​യ 1,141 കോ​ടി രൂ​പയുമായി ത​ട്ടി​ച്ച് നോ​ക്കു​മ്പോ​ള്‍ ര​ണ്ടാം പാ​ദ​ത്തി​ല്‍ റി​യ​ല​ന്‍​സ് ക​മ്പ​നി​യു​ടെ ന​ഷ്ടം 30,142 കോ​ടി​യാ​ണ്.

വോ​ഡാ​ഫോ​ണ്‍ ഐ​ഡി​യ​യു​ടെ ജൂ​ലൈ-​സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലെ ന​ഷ്ടം 50,921.9 കോ​ടി​യാ​ണ്. 23,000 കോ​ടി​യാ​ണ് ഭാ​ര​തി എ​യ​ര്‍​ടെ​ലി​ന്‍റെ ന​ഷ്ട​മെ​ന്ന് വ്യാ​ഴാ​ഴ്ച വ​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി​വി ചാ​ന​ല്‍ ഓ​ഗ​സ്റ്റി​ല്‍ നി​ര്‍​ത്തി​യി​രു​ന്നു.

മ​റ്റു ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ത്തു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേന്ദ്ര സര്‍ക്കാര്‍  അനിലിന്‍റെ കമ്പനികള്‍ക്കായി പ്രതിരോധ കരാറുകള്‍ ഉള്‍പ്പെടെ പലതും നല്‍കിയെങ്കിലും അതൊന്നും പിടിച്ചു നില്‍ക്കാന്‍ കച്ചിതുരുമ്പായില്ല.

ambani isha ambani
Advertisment