New Update
ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ ദേവ്ഗൺ അന്തരിച്ചു. അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിലിന്റെ മരണവിവരം പുറത്ത് വിട്ടത് ജ്യേഷ്ഠ സഹോദരൻ തന്നെയാണ്. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു.
Advertisment
അനിൽ ദേവ്ഗണിൻ്റെ മരണകാരണം വ്യക്തമല്ല. അജയ് ദേവ്ദണും അനിലും സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ്. കോവിഡ് പശ്ചാത്തലത്തിൽ പ്രാർത്ഥനാ യോഗം ഉണ്ടായിരിക്കുന്നതല്ലെന്നും നടൻ വ്യക്തമാക്കിയിട്ടുണ്ട്.
'എനിക്കെന്റെ സഹോദരനെ കഴിഞ്ഞ ദിവസം രാത്രി നഷ്ടമായി. ഞങ്ങൾ കുടുംബാംഗങ്ങൾക്ക് അവന്റെ അപ്രതീക്ഷിതമായ വിയോഗം ഹൃദയ ഭേദകമാണ്. ഞങ്ങൾക്ക് ഇനി അവന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുമെന്നും അജയ് ദേവ്ഗൺ കുറിച്ചു. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും അജയ് കുറിച്ചു.
രാജു ചാച്ച, ഹാൽ എ ദിൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ ചിത്രങ്ങൾ അനിൽ സംവിധാനം ചെയ്തിരുന്നു.