കോഴിക്കോട്: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിൽ പരാതിക്കാരിക്കെതിരെ ആരോപണങ്ങളുമായി പ്രതി അഞ്ജലി റീമാദേവ്. അഞ്ജലി വ്യക്തിഹത്യക്കു ശ്രമിക്കുകയാണെന്നും പരാതി നൽകിയത് തെളിവു സഹിതമാണെന്നും പൊലീസാണ് നടപടിയെടുക്കേണ്ടതെന്നും പരാതിക്കാരി വ്യക്തമാക്കി.
/sathyam/media/post_attachments/E1XhfFmSWi1JtXDJoLyy.jpg)
ചൊവ്വാഴ്ച രാവിലെയാണ് പരാതിക്കാരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തി ആരോപണങ്ങളുമായി അഞ്ജലി ഫെയ്സ്ബുക്കിൽ വിഡിയോ അപ്‌ലോഡ് ചെയ്തത്. അഞ്ജലിയുടേത് ആരോപണങ്ങൾ മാത്രമാണെന്ന പരാതിക്കാരി പറഞ്ഞു. അഞ്ജലിയുടെ അമ്മാവൻ ജ്യോതിപ്രകാശ് പരാതിയുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
പോക്സോ കേസിലെ ഇരകളായ പെൺകുട്ടികൾ ഡിജെ പാർട്ടിയിൽ നിൽക്കുന്ന ചിത്രങ്ങൾ അഞ്ജലി ഇന്നലെ വിവിധ സമൂഹമാധ്യമങ്ങളിലൂടെ ഇരകളുടെ ബന്ധുക്കൾക്കും പ്രതിശ്രുത വരന്മാർക്കുമൊക്കെ അയച്ചു കൊടുത്തിരുന്നു.
അഞ്ജലി ഒളിവിലാണെന്നും അറസ്റ്റു ചെയ്യാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുവെന്നും പൊലീസിന്റെ പ്രഖ്യാപനം വരുന്ന അതേ സമയത്താണ് അഞ്ജലി വിഡിയോ അപ്‌ലോഡ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us