സിവിക് ചന്ദ്രന്റെ കേസില്‍ കോടതി വാദം പെണ്ണിന്റെ വസ്ത്രധാരണം പ്രകോപനമെന്ന്, ഹോട്ട് ചിത്രങ്ങളുമായി നടി അഞ്ജലി അമീര്‍; വസ്ത്രത്തില്‍ പ്രകോപിതരാകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നൂവെന്ന് തലക്കെട്ടും; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

author-image
Charlie
Updated On
New Update

publive-image

മമ്മൂട്ടിയുടെ പേരന്‍പിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയ താരമാണ് അഞ്ജലി അമീര്‍. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ കൂടിയായ അഞ്ജലി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും അതിന് നല്‍കിയ തലക്കെട്ടുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

Advertisment

നിരവധിപ്പേരാണ് അഞ്ജലിയുടെ പോസ്റ്റിന് പിന്തുണയുമായി വന്നിട്ടുള്ളത്. ലൈംഗികാതിക്രമ കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോടതി വിധിയോടുള്ള പ്രതിഷേധ സൂചകമായാണിതെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. അതേസമയം, പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും, അതിനാല്‍ സെക്ഷന്‍ 354 എ പ്രകാരം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ വിവാദപരാമര്‍ശം.

Advertisment