മാലാഖമാർക്ക് അണ്ണാ ഹസാരയുടെ പിന്തുണ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

ഡൽഹി : നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ ഡൽഹി സർക്കാർ പ്രതിഞാബന്ധമാണ് എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ 2018 ജൂലൈ മാസം 16 ന് തന്റെ വസതിയിൽ യൂ എൻ യു യുടെ നേതൃത്വത്തിൽ ഒത്തുകൂടിയ നൂറു കണക്കിന് നഴ്സുമാർക്ക് ഉറപ്പ് നൽകിയിരുന്നു.

2019 ജൂലൈ 24 ന് ഡൽഹി ഹൈക്കോടതി നഴ്സുമാർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഡൽഹി സർക്കാർ കോടതി വിധി നടപ്പിലാക്കാൻ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചു യൂ എൻ എ യുടെ നേതൃത്വത്തിൽ ഡൽഹി നഴ്സുമാർ സെക്രെട്ടറിയേറ്റിലേയ്ക്ക് നടത്തുന്ന പ്രതിക്ഷേധ മാർച്ചിന് രാജ്യത്ത് നിരവധി ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമര നായകൻ അണ്ണാ ഹസാരെ നഴ്സുമാർക്ക് തന്റെ പരിപൂർണ്ണ പിന്തുണ അറിയിച്ചു.

ഡൽഹിയിൽ നഴ്സുമാർ നടത്തി വരുന്ന സമരം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും അവകാശങ്ങൾ നേടിയെടുക്കുവാൻ ശക്തമായ പോരാട്ടങ്ങൾ നടത്തണമെന്നും തന്നെ സന്ദർശിച്ച യു എൻ എ ദേശീയ വർക്കിംഗ് സെക്രട്ടറി ശ്രി ജിബിൻ ടിസി , യു എൻ എ മഹാരാഷ്ട്ര ജോയിന്റ് സെക്രട്ടറി മാത്യു കെ ജോൺ , സംസ്ഥാന കമ്മറ്റി അംഗം ഫൈസൽ ഖുറേഷി എന്നിവരോട് അദ്ദേഹം നിർദ്ദേശിച്ചു.

×