കോവിഡ് 19 ബാധിച്ചു യുഎസില്‍ വീണ്ടും മലയാളിയുടെ മരണം. വെണ്മണി സ്വദേശി അന്നമ്മ സാം (52) ആണ് മരിച്ചത്

ജോബി ജോസഫ്, യു എസ്, Ph: 209 531 8489
Tuesday, April 7, 2020

ന്യൂ ജേഴ്‌സി : കോവിഡ് 19 ബാധിച്ചു യു എസില്‍ മലയാളികളുടെ മരണം ആവര്‍ത്തിക്കുന്നു. കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന ആലപ്പുഴ വെണ്മണി സ്വദേശി അന്നമ്മ സാം (52) ആണ് മരിച്ചത്. കരുവാറ്റ സ്വദേശി സാംകുട്ടി സ്‌കറിയയുടെ ഭാര്യയാണ് .

മൂന്നു മക്കളുണ്ട് . ന്യൂ ജേഴ്‌സി ലിൻഡൻ ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു. തോമർ കൺസ്ട്രക്ഷൻ ഉടമ തോമസ് മൊട്ടയ്‌ക്കലിന്‍റെ  പത്നി സൂസൻ തോമസിന്‍റെ സഹോദര പത്നിയാണ് അന്നമ്മ സാം.

×