സൂപ്പര്‍താരം രജനികാന്ത് നായകനായിട്ടെത്തുന്ന 'അണ്ണാത്തെ' എന്ന സിനിമയുടെ റിലീസ് തീയ്യതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 2021 നവംബര്‍ 4ന് ദീപാവലിയ്ക്ക് ആണ് അണ്ണാത്തെ തിയറ്ററുകളിലേക്ക് എത്തുന്നത്.
/sathyam/media/post_attachments/PstZvEai3p98TOD0hJSK.jpg)
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ചത്.
ശിവയാണ് സംവിധാനം. രജനികാന്തിനൊപ്പം സംവിധായകന്‍ ശിവ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് അണ്ണാത്തെ അത്തുന്നത്.
നയന്‍താര, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ നടിമാരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദര്‍ബാറിന് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.