ആലുവ : സംസ്ഥാനത്തു ഭരണ സ്തംഭനമാണെന്നും, വിവാദങ്ങൾ അല്ലാതെ വികസനങ്ങളാണ് കേരളത്തിന് ആവശ്യമെന്നും കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. ആലുവയിൽ പറഞ്ഞു . പാർട്ടി നിയോജകമണ്ഡലം നേതൃത്വയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/1CiQmyNc2LmNERaGHuB8.jpg)
എറണാകുളം ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൻ അദ്യക്ഷത വഹിച്ചു . യൂത്ത് ഫ്രണ്ട് <ജേക്കബ്> സംസ്ഥാന പ്രസിഡന്റ് പ്രേംസൺ പോൾ മാഞ്ഞമറ്റം മുഖ്യ പ്രഭാഷണം നടത്തി.
പാർട്ടി ഉന്നധികാര സമിതിയംഗം എം.ഐ.സാജു, റോയി തിരുവാങ്കുളം,ആന്റണി പാലക്കുഴി, കെ.കെ. ബഷീർ,യൂത്ത് ഫ്രണ്ട് നേതാക്കളായ ആൽബിൻ പ്ലാക്കൽ, നിഥിൻ സിബി, അഖിൽ കാഞ്ഞിരക്കാട്ട്, ഡയസ് ജോർജ്, ഫെനിൽ പോൾ, ലിന്റോ നെല്ലിശ്ശേരി, ഇട്ടൂപ് കുന്നത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ആയി യൂത്ത് ഫ്രണ്ട് <ജേക്കബ്> സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കലിനെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി എം.എ.കാസിമിനേയും, ജനറൽ സെക്രട്ടറിയായി എം.കെ.ഷൗഖത്തലിയേയും, ട്രഷറർ ആയി പി.ഇ.ഹസ്സനേയും, നിയോജകമണ്ഡലത്തിൽ നിന്നുള്ള ജില്ല കമ്മിറ്റിയംഗങ്ങളായി അസീസ് കോമ്പാറയേയും, അൻസാറിനേയും തിരഞ്ഞെടുത്തു.