73 ലക്ഷം തട്ടിയെന്ന് നിക്ഷേപകര്‍; എം.സി. കമറുദ്ദീനെതിരെ വീണ്ടും കേസ്; ഇതുവരെയുള്ളത് 13 കേസുകള്‍; ഒളിവിലല്ലെന്നും നാല് മാസത്തിനകം പണം തിരികെ നല്‍കുമെന്നും കമറുദ്ദീന്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെതിരെ ഒരു കേസ് കൂടി. അഞ്ച് പേര്‍ നിക്ഷേപമായി നല്‍കിയ 73 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇതുവരെ 13 വഞ്ചന കേസുകളാണ് എം.എല്‍.എയ്‌ക്കെതിരെയുള്ളത്.

Advertisment

വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീം ലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, താന്‍ ഒളിവിലല്ലെന്നും ഇന്നും ഇന്നലെയുമെല്ലാം പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും എംസി കമറുദ്ദീന്‍ പറഞ്ഞു. താന്‍ തട്ടിപ്പ് നടത്തിയിട്ടില്ല. ആരോടും പണം തിരികെ നല്‍കില്ലെന്ന് പറഞ്ഞിട്ടില്ല. നാല് മാസത്തിനകം പണം തിരികെ നല്‍കുമെന്നും കമറുദ്ദീന്‍ പറഞ്ഞു.

പൈസ താന്‍ വാങ്ങിയതല്ല. ആളുകള്‍ വന്ന് കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. ബിസിനസ് തകരുന്നത് സ്വാഭാവികമാണെന്നും കമറുദ്ദീന്‍ പറഞ്ഞു.

Advertisment