ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: നിലമ്ബൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രർത്തകർ നടത്തിയ തിരച്ചിലിൽ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി.
Advertisment
ഇതോടെ കണ്ടെത്തിയത് 17 പേരുടെ മൃതദേഹങ്ങളാണ് . ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി 42 പേരെയാണ് കണ്ടെത്തേണ്ടത്.
ഇവര്‍ക്കു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.63 പേരെ കവളപ്പാറയില്‍ കാണാതായിട്ടുണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആദ്യ കണക്ക്. എന്നാല്‍ ഇവരില്‍ നാല് പേര്‍ ബന്ധുവീടുകളില്‍ അഭയം തേടിയിരുന്നുവെന്ന് കണ്ടെത്തി. ഇതോടെയാണ് കാണാതായവരുടെ പട്ടിക 59 ആയി ചുരുങ്ങിയത്.