ആന്തൂർ പാഠമാകുന്നു. നിർമാണ മേഖലയിൽ എൻജിനീയറുടെ അനുമതിക്കുമേല്‍ സെക്രട്ടറിക്കുള്ള 'സാങ്കേതിക' അധികാര൦ എടുത്ത് കളയാന്‍ സര്‍ക്കാര്‍ ആലോചന. എതിര്‍പ്പുമായി സംഘടനകളും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം ∙ ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസെക്രട്ടറിമാരുടെ അധികാര൦ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു . നിർമാണ മേഖലയിൽ സെക്രട്ടറിക്ക് സാങ്കേതിക അധികാരമില്ലെന്നു വ്യക്തമാക്കിയുള്ള ഉത്തരവിനാണ് നീക്കം.

Advertisment

പരിശേ‍ാധനയുടെ അടിസ്ഥാനത്തിലുള്ള എൻജിനീയറുടെ അനുമതി സെക്രട്ടറി ഇടപെട്ട് മുടക്കുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാട്. സെക്രട്ടറിക്ക് ഭരണപരമായ അധികാരമാണുള്ളത്. അതിനാൽ തസ്തികയുടെ നിയമപരമായ വിവേചനാധികാരം എത്രത്തേ‍ാളം എന്നത് വ്യക്തത വരുത്തുന്ന നടപടികളായിരിക്കും ഉണ്ടാവുക.

ആന്തൂരിൽ പ്രവാസി സംരംഭകൻ ജീവനെ‍ാടുക്കാൻ വഴിയെ‍ാരുക്കിയ കൺവെൻഷൻ സെന്റർ നിർമാണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

വിഷയം ചർച്ചചെയ്യാൻ ഈ മാസം മൂന്നിന് സംസ്ഥാനത്തെ നഗരസഭാ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യേ‍‍ാഗം മന്ത്രി എ.സി.മെ‍ായ്തീൻ തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യേ‍ാഗസ്ഥരും യേ‍ാഗത്തിൽ പങ്കെടുക്കും.

സെക്രട്ടറിമാരുടെ അധികാരം കുറക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ പൂർണമായി രാഷ്ട്രീയവൽക്കരിക്കാനെന്ന ആരേ‍ാപണമവുമായി വകുപ്പ് ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

anthoor
Advertisment