റിയാദ് : മുന്‍ മന്ത്രി , റിട്ടയേർഡ് മേജർ ജനറൽ, ആഭ്യന്തര മന്ത്രാലയത്തിലെ മുൻ ഉപദേഷ്ടാവ്, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിരമിച്ച ബ്രിഗേഡിയർ ജനറൽ, രണ്ട് ബിസിനസുകാർ, രണ്ടു അറബ് വംശജര്‍ അടക്കം നിരവധി ഉദ്ധ്യോഗസ്ഥര്‍ അഴിമതി കേസില്‍ അറസ്റ്റിലായി സൗദിയിലെ അഴിമതി വിരുദ്ധ അതോറിറ്റി രാജ്യത്ത് വിവിധ മേഖലകളിൽ കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റര്‍ ചെയ്തു.
/sathyam/media/post_attachments/JZ0r991c6QB6tiRpFUis.jpg)
വഞ്ചന, കൈക്കൂലി, സാമ്പത്തിക അഴിമതി എന്നിവയുമായി ബന്ധപ്പെട്ടാണ് കേസും അറസ്റ്റും കൺട്രോൾ ആൻഡ് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ടിൽ ആണ് അഴിമതി കേസില്‍ ഉന്നതരുടെ അറസ്റ്റിനെ കുറിച്ച് പ്രതിബാധിക്കുന്നത്.
എന്റർപ്രൈസ് സ്ഥാപിക്കുകയും അതിലൂടെ 11 ദശലക്ഷം ഡോളർ വിലവരുന്ന ആഭ്യന്തര മന്ത്രാലയത്തിന് ഇലക്ട്രോണിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ നേടുകയും കരാര്‍ നേടുന്നതിന് 1.6 ദശലക്ഷം തുക കൈകൂലി നല്കിയെന്നുള്ളതാണ് മന്ത്രാലയ ഉധ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്.
23,485,000 റിയാലിന്റെ പ്രൊജക്ടില്‍ 11,000,000 റിയാലാണ് ഇവര്‍ കൈപറ്റിയത്. ഭൂമി വാങ്ങിയ കേസില്‍ റെഡ് ക്രസന്റ് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ജനറലിനെയും നികുതിയടക്കാതെ സിഗരറ്റ് ഇറക്കുമതിക്ക് കൂട്ടുനിന്ന മൂന്ന് സൗദികളെയും മൂന്നു വിദേശികളെയും 3000 റിയാല്‍ വീതം കൈപറ്റി 203 വിസകള്‍ നിയമവിരുദ്ധമായി ഇഷ്യു ചെയ്യാന്‍ കൂട്ടുനിന്നതിന് മുന്‍ വിദേശകാര്യ സഹമന്ത്രിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു വര്‍ഷം കൊണ്ട് ആറു ലക്ഷം റിയാലാണ് അദ്ദേഹം ക്രമവിരുദ്ധമായി സമ്പാദിച്ചത്.
വിദേശ രാജ്യത്തെ എംബസിയിലെ അംബാസഡറും മൂന്നു ഉദ്യോഗസ്ഥരും, സക്കാത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍, യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥന്‍, ബലദിയ മേധാവി, ജവാസാ ത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍, നാവിക സേനയിലെ ബ്രിഗേഡിയര്‍ തസ്തികയിലെ രണ്ട് ഉദ്യോഗസ്ഥര്‍, ഏതാനും കമ്പനി മേധാവികള്‍ എന്നിവരും പിടിയിലായവരില്‍ പെടും. എക്സിക്യൂഷൻ കോടതിയിലെ മുതിര്‍ന്ന ഉധ്യോഗസ്ഥന്‍ ഒരു വധശിക്ഷാ ഉത്തരവ് റദ്ദാക്കിയതിന് പകരമായി കൈകൂലി മേടിച്ചതിനും അറസ്റ്റിലായി.
2020 നവംബര്‍ മാസത്തില്‍ അഴിമതിക്കേസുകളിൽ പ്രതിരോധ മന്ത്രാലയം, ഗവൺമെൻറ് ഉദ്യോഗസ്ഥരടക്കം 226 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. 158 കേസുകളിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് സഊദി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അറിയിച്ചിരുന്നു. പൊതു ഫണ്ടുകൾ കൊള്ളയടിക്കുകയും പൊതു കാര്യാലയത്തിന്റെ സ്വാധീനം അനധികൃത സാമ്പത്തിക നേട്ടത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായാണ് അധിക കേസുകളിലും കണ്ടെത്തിയ തെന്ന് നസാഹ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സൗദി അറേബ്യ 2016 ൽ പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് അഴിമതി വിരുദ്ധ അതോറിറ്റി രാജ്യത്ത് നിലവിൽ വന്നത്. ഇതിനു പിന്നാലെ തന്നെ രാജ്യത്തെ ഉന്നതരെ തന്നെ പിടികൂടിയത് ഏറെ ചർച്ചയായിരുന്നു. അഴിമതി മുക്ത രാജ്യമാണ് അതോറിറ്റിയുടെ ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായും, സാധ്യമായ ഏതെങ്കിലും വിധത്തിൽ പൊതുതാൽ പര്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ഓഫീസുകളെ ചൂഷണം ചെയ്യുന്നവർ ക്കെതിരെയുമുള്ള ശക്തമായ നടപടി തുടരുമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us