Advertisment

സര്‍വീസ് വെട്ടിച്ചുരുക്കി കെഎസ്ആര്‍ടിസി, റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി

author-image
Charlie
Updated On
New Update

publive-image

Advertisment

ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ വിഷയത്തില്‍ കെ.എസ്.ആര്‍.ടി.സിയോട് റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിഎംഡിക്ക് നിര്‍ദ്ദേശം നല്‍കി. ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനാല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വ്യാപകമായി കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു.

25 ശതമാനം ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഞായറാഴ്ച ഓര്‍ഡിനറി സര്‍വീസുകള്‍ ഉണ്ടാകില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസല്‍ ലഭ്യത കുറയാന്‍ കാരണം. മോശം കാലാവസ്ഥ മൂലം വരുമാനം കുറയുകയും ചെയ്തതോടെ സിഎംഡി സര്‍വീസുകള്‍ വെട്ടി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ചയോടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമാവധി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഡീസല്‍ ഉപഭോഗം, കിലോമീറ്റര്‍ ഓപറേഷന്‍ എന്നിവ കുറച്ചും വരുമാനമില്ലാത്ത സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയും ഡീസല്‍ ക്ഷാമത്തെ നേരിടാനാണ് കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നത്.

Advertisment