അനുക്രീതി ഒരുങ്ങുന്നു, ലോകസുന്ദരിയാവാന്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, October 26, 2018

ചെന്നൈ: മിസ് വേൾഡ് മത്സരത്തിന് തയ്യാറെടുത്ത് തമിഴ്നാട്ടുകാരി അനുക്രീതി വാസ്. ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്ന് ഇക്കൊല്ലത്തെ മിസ് ഇന്ത്യയായ അനുക്രീതി പറയുന്നു. അഴകും ആത്മവിശ്വാസവും മാറ്റുരയ്ക്കുന്ന ലോക വേദിയിൽ ഇന്ത്യയെ പ്രതിനീധികരിക്കാനുള്ള ഒരുക്കത്തിലാണ് തിരുച്ചിറപ്പിള്ളിക്കാരി അനുക്രീതി.

മുംബൈയിൽ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, ലോക സുന്ദരി പോരാട്ടത്തിൽ ഇന്ത്യയെ പ്രതീനിധീകരിക്കാൻ ഈ പത്തൊന്പതുകാരി അർഹയായത്. ട്രിച്ചിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് പിന്നിട്ട വഴികളിലെ അനുഭവപാഠമാണ് കരുത്തായത്. അച്ഛന്‍റെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത പെൺകുട്ടി, തന്‍റെ സ്വപ്നങ്ങൾ കീഴടക്കിയ കഥ എല്ലാവർക്കും പ്രചോദനമാണ്.

മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതോടെ, അനാഥർക്കും ഭിന്നലിംഗക്കാർക്കും വേണ്ടിയുള്ള കൂടുതൽ സജീവമായി പ്രവർത്തിക്കുകയാണ് അനുക്രീതി. മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോഴും തന്‍റെ കഴിവിനെ കുറിച്ച് ഒട്ടും ആശങ്കയില്ല അനുക്രീതിക്ക്. ചൈനയിലെ സാനിയയിൽ ഡിസംബർ എട്ടിനാണ് മിസ് വേൾഡ് മത്സരം.

×