“ക്ഷണ’ത്തിലൂടെ അനുസിതാരയുടെ സഹോദരി അനുസൊനാരയും വെള്ളിത്തിരയിലേയ്ക്കു ചുവടുവെയ്ക്കുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, July 8, 2019

കൊച്ചി: വെള്ളിത്തിരയിലേയ്ക്കു അനു സിതാരയുടെ സഹോദരി അനു സൊനാരയും.
ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം. സുരേഷ് ഉണ്ണിത്താനാണ് സിനിമ സംവിധാനം ചെയ്യുന്നത് ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് അനുസൊനാര എത്തുന്നത്.മികച്ച നര്‍ത്തകി കൂടിയായ അനു സൊനാര പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സൊനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് നേടിയിരുന്നു. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അനു.സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, റിയാസ് ഖാന്‍, ദേവന്‍, പി. ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താനും റെജി തമ്പിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

×