ഫിലിം ഡസ്ക്
Updated On
New Update
വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് പ്രമുഖ സിനിമ-സീരിയല്‍ നടന്‍ അനുപം ശ്യാം ആശുപത്രിയില്‍. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മന്‍ കി ആവാസ്: പ്രതിഗ്യ എന്ന പ്രമുഖ ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരം സ്ലം ഡോഗ് മില്ല്യണെയര്‍, ഭണ്ഡിട്ട് ക്വീന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Advertisment
അപെക്‌സ് കിഡ്‌നി കെയറില്‍ ഡയാലിസിസിന് വിധേയനാക്കിയിരുന്ന നടന്‍ ചികിത്സയിക്കിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് മുംബൈയിലെ ലൈഫ്‌ലൈന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചികിത്സാ സഹായത്തിനായുള്ള വഴികള്‍ തേടുകയാണ് അദ്ദേഹത്തിന്റെ കുടുംബം.