ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി പായല്‍ ഘോഷ്. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം.
Advertisment
പട്ടേല്‍ കി പഞ്ചാബി ഷാദി എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയായാണ് പായല്‍ ഘോഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് പായല്‍ ഘോഷ് ആരോപണം ഉന്നയിച്ചത്. അതേസമയം ആരോപണത്തോട് അനുരാഗ് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
'അനുരാഗ് കശ്യപ് അയാളുടെ ഇംഗിതത്തിന് വഴങ്ങാന്‍ എന്നെ നിര്‍ബന്ധിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍റെ ജീവന്‍ അപകടത്തിലാണ്, ദയവായി സഹായിക്കുക'- നടി പായല്‍ ഘോഷ് ട്വിറ്ററില്‍ എഴുതിയതാണിത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ വിശദമായ പരാതി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ.