നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടി ജനിക്കുന്നതിനെ വിശേഷാധികാരമായിട്ടാണ് കണക്കാക്കുന്നത്; എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്പോഴുണ്ടാകുന്നില്ല; നടി അനുഷ്‌ക ശര്‍മ

author-image
ഫിലിം ഡസ്ക്
Updated On
New Update

ഉത്തര്‍പ്രദേശ് ഹാഥ് രത് കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി ധാരുണമായി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയാണ്. ഇപ്പോള്‍ ആണ്‍കുട്ടികള്‍ ജനിക്കുന്നത് വിശേഷ അധികാരമായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി അനുഷ്‌ക ശര്‍മ.

Advertisment

publive-image

'നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടി ജനിക്കുന്നതിനെ വിശേഷാധികാരമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്പോഴുണ്ടാകുന്നില്ല.

എന്നാല്‍ ഇത്തരത്തില്‍ പറയപ്പെടുന്ന വിശേഷാധികാത്തെ ഇടുങ്ങിയചിന്താഗതിയോടെ തെറ്റായി നോക്കിക്കാണുകയാണ്. ഒരു ആണ്‍ കുട്ടിയെ വളര്‍ത്താന്‍ അവസരം ലഭിച്ചാല്‍ അവരെ സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക എന്നതു മാത്രമാണ് വിശേഷാധികാരം.

മാതാപിതാക്കള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള നിങ്ങളുടെ കര്‍ത്തവ്യമാണ് ഇത്. അതിനാല്‍ വിശേഷാധികാരമായി അത് കാണരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും തോന്നുന്ന രീതിയില്‍ ആണ്‍ കുട്ടികളെ വളര്‍ത്തണമെന്നും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഹാഥ്‌റാസിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ ബല്‍റാംപൂരിലുണ്ടായ പീഡനത്തില്‍ രൂക്ഷമായ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു. അനുഷ്‌കയും ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റനുമായി വിരാട് കൊഹ് ലിയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അടുത്ത വര്‍ഷ ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നും ഇരുവരും അറിയിച്ചിരുന്നു.

anushka sarma
Advertisment