വിരാട് കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു; അച്ഛനായ സന്തോഷം പങ്കുവച്ച് കോഹ്ലി; തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരത്തിന്റെ ട്വീറ്റ്‌

സ്പോര്‍ട്സ് ഡസ്ക്
Monday, January 11, 2021

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും പെണ്‍കുഞ്ഞിന്റെ അച്ഛനമ്മമാരായ വിവരം പുറത്തുവിട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിന്റെ ജനനം.

നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും ഞനന്ദി. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിരാട് കോലി ട്വീറ്റ് ചെയ്തു.

×